കഴിഞ്ഞ ദിവസം കാർ തട്ടി ഗുരുതരമായി പരിക്കേറ്റ മേലൂർ സ്വദേശി മരിച്ചു
കൊയിലാണ്ടി: ഞായറാഴ്ച വൈകീട്ട് കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിനു സമീപം വെച്ച് കാർ തട്ടി ഗുരുതരമായ പരുക്കേറ്റ ആൾ മരിച്ചു. മേലൂർ ബങ്കറോളി താഴ പ്രബീഷ് (45) ആണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണമടഞ്ഞത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നടന്നു പോകവെ അമിത വേഗത്തിൽ എത്തിയ കാർ പ്രബീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്രീധരൻ്റെയും, ശാരദയുടെയും മകനാണ്. ഭാര്യ. സുമ. മക്കൾ: വിവേക്, ഋഷി ദേവ്, സഹോദരങ്ങൾ: പ്രശാന്ത്, പ്രസീത.

