ദിനേശ് കുറ്റിയിലിൻ്റെ ചികിത്സാ സഹായം: 8, 9 തിയ്യതികളിൽ നടത്താൻ തീരുമാനിച്ച നാടകാവതരണം മാറ്റിവെച്ചു
നാടകാവതരണം മാറ്റിവെച്ചു. കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും, സാംസ്കാരിക പ്രവർത്തകനുമായ ദിനേശ് കുറ്റിയിലിൻ്റെ ചികിത്സാ സഹായാർത്ഥം കലാകരന്മാരുടെ കുട്ട്യ്മ 2022 ജനുവരി 8, 9 തിയ്യതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ച നാടകാവതരണം മാറ്റിവെച്ചതായി ചികിത്സാ കൂട്ടായ്മ അറിയിക്കുന്നു.

ദിനേശ് കുറ്റിയിൽ മരണപ്പെട്ടതുകൊണ്ട് ഇനി ഒരു നാടകാവതരണം അനൗചിത്യമായതിനാൽ, സമാഹരിച്ച തുക ദിനേശൻ്റെ കുടുംബത്തിനെ ഏല്പിക്കാനും, ഈ ചികിത്സ കൂട്ടായ്മ, കുടുംബ സഹായ കൂട്ടായ്മയായി പ്രവർത്തിക്കാനും, ജനുവരി 30 ന് മുൻപ് സമാഹരിച്ച തുക കുടുംബത്തെ ഏൽപ്പിക്കുവാനും യോഗം തീരുമാനിച്ചു യോഗത്തിൽ ചെയർമാൻ രാജീവൻ മമ്മിളി അദ്ധ്യക്ഷം വഹിച്ചു, മനോജ് നാരായണൻ, രാജേഷ് ആവണി, ജയൻ മൂരാട് എന്നിവർ സംസാരിച്ചു രമേശൻ രംഗഭാഷ സ്വാഗതം പറഞ്ഞു.


