13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 4 വർഷം കടിന തടവ്
കൊയിലാണ്ടി: പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ചേളന്നൂർ സ്വദേശിക്ക് ശിക്ഷ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് വിധി. നാല് വർഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി. അനിൽ ആണ് ശിക്ഷ വിധിച്ചത്.

ചേളന്നൂർ സ്വദേശിയായ ചീരങ്ങോട്ടിൽ അലിയെയാണ് (62) കോടതി ശിക്ഷിച്ചത്. ഇരുപതിനായിരം രൂപ പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടെ തടവ് ശിക്ഷ അനുഭവിക്കണം. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുതിയങ്ങാടിയിൽ റോഡ് മുറിച്ചു കടക്കവെ പെൺകുട്ടിയെ പ്രതി ലൈംഗിമായി ഉപദ്രവിക്കുകയായിരുന്നു. എലത്തൂർ സബ് ഇൻസ്പെക്ടർ വിജേഷ് പി അന്വേഷിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി.


