KOYILANDY DIARY

The Perfect News Portal

ന്യൂ ഇയര്‍ 2022: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലക്ഷദ്വീപ്..പരിധിയില്ലാതെ കൊണ്ടാടാം

ന്യൂ ഇയര്‍ 2022: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലക്ഷദ്വീപ്..പരിധിയില്ലാതെ കൊണ്ടാടാം. ദ്വീപ് കാഴ്ചകളുടെ ആനന്ദവും ആഘോഷവും പരിധിയും പരിമിതിയുമില്ലാതെ ആഘോഷിക്കുവാന്‍ പറ്റുന്ന ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ലക്ഷദ്വീപ് എത്തിപ്പെടുവാന്‍ കുറച്ച്‌ നൂലാമാലകളുണ്ടെങ്കിലും അതൊഴിച്ച്‌ നിര്‍ത്തിയാല്‍ ലക്ഷദ്വീപിന് പകരം വയ്ക്കുവാന്‍ മറ്റൊരിടമില്ല. പുതുവര്‍ഷാഘോഷങ്ങള്‍ വ്യത്യസ്തമായി സെലിബ്രേറ്റ് ചെയ്യുവാനാണ് പരിപാടിയെങ്കില്‍ അതിനും ലക്ഷദ്വീപ് നിങ്ങളെ സഹായിക്കും.

യാത്രാ ലിസ്റ്റില്‍ ന്യൂഇയര്‍ പ്ലാനിലേക്കായി ലക്ഷദ്വീപിനെ ഉള്‍പ്പെടുത്തുമ്ബോള്‍ എന്തൊക്കെ ചെയ്യണം എന്നു നോക്കാം

ലക്ഷദ്വീപിലെ ആഘോഷങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായതിനാല്‍ തിരക്ക് ഇവിടെ പുതുമയുള്ല ഒരു കാര്യമല്ല, ന്യൂ ഇയര്‍ ആഘോഷങ്ങളാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടുതന്നെ പുതുവത്സരാഘോഷങ്ങള്‍ ദ്വീപില്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ ആദ്യം ചെയ്യേണ്ടത് ബജറ്റിനു യോജിച്ച ഒരു റിസോര്‍ട്ട് ബുക്ക് ചെയ്യുക എന്നതാണ്. ഇവിടുത്തെ മിക്ക റിസോര്‍ട്ടുകളും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പേരുകേട്ടതാണ്. പുലര്‍ച്ചയോളം നീളുന്ന പരിപാടികളും പാര്‍ട്ടികളും ന്യൂ ഇയര്‍ സമയത്ത് സാധാരണമാണ്. പക്ഷേ, ബംഗാരം ദ്വീപില്‍ മാത്രമാണ് മദ്യം ഉപയോഗിക്കുവാന്‍ അനുമതിയുള്ളത്. ഇവിടുത്തെ മറ്റു ദ്വീപുകളില്‍ മദ്യത്തിന്‍റെ ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. മറ്റു ദ്വീപുകളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഉണ്ടായിരിക്കും.

Advertisements

ലക്ഷദ്വീപിലെത്തി ഇവിടുത്തെ വാട്ടര്‍ ആക്റ്റിവിറ്റികളില്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നെന്തു ദ്വീപു യാത്ര! ലക്ഷദ്വീപിലെത്തിയാല്‍ നിര്‍ബന്ധമായും ഇവിടുത്തെ സ്നോര്‍ക്കലിങ്ങും സ്കൂബാ ഡൈവിങും പോലുള്ള ആക്റ്റിവിറ്റികളില്‍ പങ്കെടുത്തിരിക്കണം. പുതുവര്‍ഷം മനോഹരമാക്കുവാന്‍ ഇത് നിങ്ങളെ സഹായിക്കും എന്നു മാത്രമല്ല, ആത്മവിശ്വാസം കൂട്ടുവാനും ഇത്തരത്തിലുള്ള ആക്റ്റിവിറ്റികള്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. അഗത്തി, കവരത്തിസ മിനിക്കോയ്, ബംഗാമ്ര തുടങ്ങിയ ദ്വീപുകളാണ് വാട്ടര്‍ സ്പോര്‍സുകള്‍ക്ക് പേരുകേട്ടിരിക്കുന്നത്.

ലക്ഷദ്വീപില്‍ മിക്കപ്പോഴും സ്നോര്‍ക്കലിങ്ങും സ്കൂബാ ഡൈവിങും പോലുള്ള ആക്റ്റിവിറ്റികളാണ് പ്രസിദ്ധമായിരിക്കുന്നതെങ്കിലും കയാക്കിങ്ങും റീഫ് വാക്കിങ്ങും ഇവിടെ ‌നടക്കാറുണ്ട്. അമിനി ബീച്ചാണ് മിക്കപ്പോഴും ഈ രണ്ടു കാര്യങ്ങള്‍ക്കുമായി സഞ്ചാരികള്‍ എത്തിച്ചേരുന്നിടം. അമിനി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ കടല്‍ത്തീരം പവിഴമണല്‍ക്കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് എന്നു കേള്‍ക്കുമ്ബോള്‍ തന്നെ മനസ്സിലെത്തുന്ന കാഴ്ചകള്‍ നേരിട്ടനുഭവിക്കുവാന്‍ മറക്കാതെ മിനിക്കോയ് ദ്വീപിലേക്ക് പോകാം. ഏറ്റവും മനോഹരമായ കുറേയധികം അനുഭവങ്ങളും കാഴ്ചകളും ഇവിടെ നിന്നു ലഭിക്കാം. ലൈറ്റ് ഹൗസും അതിന്‍റെ പശ്ചാത്തലത്തിലെ കടല്‍ക്കാഴ്ചകളും വളരെ ആകര്‍ഷണീയമാണ്.

കേരളത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ ലക്ഷദ്വീപിലെത്താം. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഫ്ലൈറ്റുകള്‍ ലഭ്യമാണ്. വെറും ഒന്നര മണിക്കൂറില്‍ കൊച്ചിയില്‍ നിന്നും ദ്വീപിലെത്താം. മഞ്ഞുകാലത്ത് അഗത്തിയില്‍ നിന്ന് കവരത്തിയിലേക്കും കടമത്തിലേക്കും ബോട്ടുകള്‍ ലഭ്യമാണ്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ാത്രാ കപ്പലുകള് വഴിയും എത്തിച്ചേരാം. ആകെ ഏഴ് പാസഞ്ചര്‍ കപ്പലുകള്‍ ആണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *