KOYILANDY DIARY.COM

The Perfect News Portal

മണിത്തക്കാളിക്ക് കരളിലെ അര്‍ബുദം അകറ്റാന്‍ കഴിയും: മലയാളി ഗവേഷകരുടെ കണ്ടെത്തലിന് എഫ്ഡിഎ അംഗീകാരം

പറമ്പിലും മറ്റും അധികമാരും ശ്രദ്ധിക്കാതെ നില്‍ക്കുന്ന ഒരു ചെടിയായ മണിത്തക്കാളിക്ക് കരളിലെ അര്‍ബുദം അകറ്റാന്‍ കഴിയുമെന്ന മലയാളി ഗവേഷകരുടെ വാദത്തിന് യുഎസ് ഫുഡ് ആര്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ അംഗീകാരം.ആരോഗ്യ ഗുണങ്ങള്‍ ഏറെയുളള മണിത്തക്കാളിയില്‍ നിന്നു വേര്‍തിരിക്കുന്ന ഒരു സംയുക്തം ലിവര്‍ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB ) യിലെ ഒരു സംഘം ഗവേഷകരാണ്.

നിലവില്‍ ലിവര്‍ കാന്‍സറിന് എഫ്ഡിഎ അംഗീകരിച്ച ഒരു മരുന്ന് മാത്രമേ ഉളളൂ. അതിനേക്കാള്‍ ഫലപ്രദമാണ് തങ്ങള്‍ വികസിപ്പിച്ച സംയുക്തമെന്നും മനുഷ്യരില്‍ നടത്തിയ ടോക്‌സിസിറ്റി ഇവാല്യുവേഷനില്‍ ഫാറ്റി ലിവര്‍ തടയാനും ഈ സംയുക്തം ഫലപ്രദമാണെന്ന് തെളിഞ്ഞതായും രാജീവ ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷകരായ ഡോ. റൂബി ജോണ്‍ ആന്റോ പറയുന്നു. ഡോ. റൂബിയും വിദ്യാര്‍ഥിനിയായ ഡോ.ലക്ഷ്മി ആര്‍ നാഥും ചേര്‍ന്നാണ് മണിത്തക്കാളിയുടെ ഇലകളില്‍ നിന്നും ഡ്രക് മോളിക്യൂള്‍ ആയ അട്രോസൈഡ് ബി (Uttroside-B ) വേര്‍തിരിച്ചത്. ഇവര്‍ക്കു ലഭിച്ച പേറ്റന്റ് അമേരിക്കന്‍ മരുന്നു കമ്ബനിയായ ക്യുബയോമെഡ് വാങ്ങി.

ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്ന കരളിന് അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. എട്ടുലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ലിവര്‍ കാന്‍സര്‍ ബാധിച്ച്‌ മരണമടയുന്നത്. ഓരോ വര്‍ഷവും ഒന്‍പതു ലക്ഷത്തോളം പേര്‍ രോഗബാധിതരാകുന്നു. ഈ സാഹചര്യത്തില്‍ പുതിയ കണ്ടുപിടുത്തം ഒരു വഴിത്തിരിവാകുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

Advertisements

മണിത്തക്കാളിയില്‍ നിന്നു വേര്‍തിരിക്കുന്ന സംയുക്തം ഫാറ്റിലിവര്‍ ഡിസീസ് ആയ നോണ്‍ ആല്‍ക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസിനെ നേരിടുന്നതില്‍ എത്രമാത്രം ഫലപ്രദമാണെന്ന ഗവേഷണത്തിലാണ് ഡോ.റൂബിയും സംഘവും ഇപ്പോള്‍. CSIR NIST തിരുവനന്തപുരത്തെ ഡോ. എല്‍. രവിശങ്കറുമായി ചേര്‍ന്നാണ് ഈ ഗവേഷണം നടത്തുന്നത്. മണിത്തക്കാളിയുടെ ഇലകളില്‍ നിന്ന് സംയുക്തത്തെ വേര്‍തിരിക്കാനുളള പുതിയ മാര്‍ഗം വികസിപ്പിച്ചത് ഇദ്ദേഹമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *