മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും

ഡല്‍ഹി: മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. അര്‍ദ്ധരാത്രി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് തിരിക്കുന്ന മോദി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസ്സല്‍സ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മോദി ആദരാഞ്ജലിയര്‍പ്പിക്കും. പിന്നീട് അമേരിക്കയില്‍ നടക്കുന്ന ആണവ നിര്‍വ്യാപന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ സൗദി അറേബ്യയിലെത്തുന്ന മോദി സല്‍മാന്‍ രാജാവ് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
