KOYILANDY DIARY

The Perfect News Portal

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍

കുങ്കുമപ്പൂവിന്‌ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും നിറം വര്‍ദ്ധിപ്പിയ്‌ക്കുമെന്ന പേരിലാണ്‌ ഇത്‌ ഏറെ പ്രസിദ്ധം. പ്രത്യേകിച്ചു സ്‌ത്രീകള്‍ കുഞ്ഞിനു നിറം ലഭിയ്‌ക്കാനായി ഗര്‍ഭകാലത്തു കഴിയ്‌ക്കുന്ന ഒന്നെന്ന പ്രത്യേതകയുമുണ്ട്‌. കുങ്കുമപ്പൂ ഏതെല്ലാം വിധത്തിലാണ്‌ ചര്‍മനിറം വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഉപയോഗിയ്‌ക്കുകയെന്നറിയൂ

രണ്ടു മൂന്നു നാര്‌ കുങ്കുമപ്പൂ, ചന്ദനപ്പൊടി, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു തേയ്‌ക്കാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

പാലില്‍ അല്‍പം കുങ്കുമപ്പൂ ഇട്ടു രണ്ടു മണിക്കൂര്‍ വയ്‌ക്കുക. ഇൗ പാല്‍ അല്‍പനേരം കഴിഞ്ഞ്‌ മുഖത്തു പുരട്ടാം.

Advertisements

കുങ്കുമപ്പൂ, അല്‍പാ പാല്‍, ഒരു നുള്ളു പഞ്ചസാര, രണ്ടു മൂന്നു തുള്ളി വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത്‌ മുഖത്തു പുരട്ടാം.

സണ്‍ഫ്‌ളവര്‍ കുരു, കുങ്കുമപ്പൂ എന്നിവ രാത്രി മുഴുവന്‍ പാലിലിട്ടു വയ്‌ക്കുക. രാവിലെ ഇതരച്ചു മുഖത്തു പുരട്ടാം

വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലീവ്‌ ഓയില്‍ എന്നിവയില്‍ കുങ്കുമപ്പൂവിട്ടു മുഖം മസാജ്‌ ചെയ്യുന്നതും നല്ലതു തന്നെ.

കുങ്കുമപ്പൂ, വയമ്പ്‌ എന്നിവ പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്‌.

തേനില്‍ കുങ്കുമപ്പൂവിട്ടു കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്‌.

പാലില്‍ അല്‍പം കുങ്കുമപ്പൂ കലര്‍ത്തി ദിവസവും കുടിയ്‌ക്കുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്‌ക്കും.