KOYILANDY DIARY.COM

The Perfect News Portal

കന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപംതെളിയിച്ചു. ഗുരു ചേമഞ്ചരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. കെ.എം.ജി. കുറുപ്പ് ഗുരുവിനെ പൊന്നാടയണിയിച്ചു. പാലാഞ്ചേരി നവീന്‍ ശങ്കര്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചര്യന്‍. ഡോ. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. ഗായകന്‍ വി.ടി. മുരളി, കവി മേലൂര്‍ വാസുദേവന്‍, പ്രസിഡന്റ് കെ. മോഹനന്‍, സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, വാര്‍ഡ് അംഗം കെ.എം. അനൂപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share news