KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ

കൊയിലാണ്ടി> കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിനു സമീപം സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ. കെട്ടിടത്തിന്റെ മുൻ നിരയിലെ വോഡഫോൺ ഷോറൂം, ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടർ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. പിറകിലെ ടെക്‌സ്റ്റൈൽ ഷോറൂമും കെട്ടിടത്തിന്റെ മുകൾ ഭാഗവും ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് 11.30മണിയോടു കൂടിയായിരുന്നു വോഡഫോൺ ഷോറൂമിൽ സീലിംഗിനുളളിൽ നിന്ന് പുകയുയരുന്നതു കണ്ടപ്പോൾ ജിവനക്കാർ പുറത്തേക്കോടുകയായിരുന്നു. പിന്നീട് തൽക്ഷണം തീ പടർന്ന് പിടിച്ച് തൊട്ടടുത്ത് ഷോറൂമിലേക്കും മുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വടകരയിൽ നിന്നും, പേരാമ്പ്രയിൽ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് ജീവനക്കാരും കഠിന പ്രയത്‌നം നടത്തിയതിന്റെ ഭാഗമായി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം താറുമാറായി. ഏതാണ്ട് 1 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായതാണ് പ്രാഥമിക വിലയിരുത്തൽ.

Share news