KOYILANDY DIARY

The Perfect News Portal

പ്രമേഹത്തിന്‌ മരുന്നല്ല, ഇവ കഴിയ്‌ക്കൂ

മനുഷ്യശരീരം പാന്‍ക്രിയാസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉപയോഗിച്ച് പഞ്ചസാരയെ ഊര്‍ജ്ജമാക്കി മാറ്റും. പാന്‍ക്രിയാസിലെ പ്രശ്നങ്ങള്‍ മൂലം ഇന്സുലിന്‍ ഉത്പാദനം തടസ്സപ്പെടുമ്പോള്‍ പ്രമേഹം ആരംഭിക്കും. ടൈപ്പ് 2 പ്രമേഹം ഉള്ളപ്പോള്‍ ഇന്‍സുലിന്‍ ഉത്പാദനം മതിയാകാതെ വരുകയോ ടിഷ്യുക്കള്‍ ഉത്പാദിപ്പിക്കപ്പെട്ട ഇന്‍സുലിനെ പ്രതിരോധിക്കുകയോ ചെയ്യും. ശരിയായ ഭക്ഷണവും വ്യായാമവും വഴി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എല്ലാ രോഗികള്‍ക്കും ഇന്‍സുലിന്‍ കുത്തിവെയ്പ്പ് ആവശ്യമായി വരില്ല. അനേകമാളുകള് രോഗത്തിന്‍റെ അവസാനഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‌ മാത്രമാണ് തങ്ങള്‍ രോഗികളാണെന്ന കാര്യം തിരിച്ചറിയുക. പ്രമേഹത്തിന് പരിഹാരമില്ലെങ്കിലും ഭക്ഷണവും വ്യായാമവും വഴി അതിനെ നിയന്ത്രിച്ച് നിര്‍ത്താനാവും, അനേകം പ്രമേഹ രോഗികള്‍ പ്രകൃതിദത്തമായ രീതിയില്‍ രോഗത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് പല ആയുര്‍വേദ ഔഷധങ്ങളും ഹോമിയോ മരുന്നുകളും ലഭ്യമാണ്. ഒരു വലിയ പരിധി വരെ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയുക.

ഉലുവ

പ്രമേഹ ചികിത്സക്ക് പല ഔഷധങ്ങളും ഉപയോഗിക്കാം. അവയില്‍ ഏറ്റവും പ്രമുഖമായ ഒന്നാണ് ഉലുവ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിര്‍ത്തുകയും ഗ്ലൂക്കോസ് സഹനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യും.

Advertisements

ചുവന്ന മുളക്

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ശരീരത്തില്‍ ഔഷധ സ്വാധീനം ചെലുത്താനും കഴിവുള്ളതാണ് ചുവന്ന മുളക്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും ഇത് ഫലപ്രദമാണ്.

പാവയ്ക്ക

പാവയ്ക്ക ജ്യൂസ് ദിവസം ഒരു ടേബിള്‍സ്പൂണ്‍ വീതം ഉപയോഗിക്കുന്നത് പഞ്ചസാരയുടെ അളവ്(രക്തത്തിലും മൂത്രത്തിലും) നിയന്ത്രിച്ച് നിര്‍‌ത്തും. പച്ചക്കറിക്കടകളിലും ഫുഡ് സ്റ്റോറുകളില്‍ ടീ അല്ലെങ്കില്‍ എക്സ്ട്രാക്ട് രൂപത്തിലും ഇത് സുലഭമാണ്.

ക്യാരറ്റ്‌

ക്യാരറ്റില്‍ ഷുഗര്‍ കുറവാണ്‌. ഇത്‌ ഇന്‍സുലിനെ നിയന്ത്രിയ്‌ക്കുകയും ഇതു വഴി പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഒലീവ്‌

ഓയില്‍ പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്‌ ഒലീവ്‌ ഓയില്‍.

ബദാം

ധാരാളം നാരുകള്‍ അടങ്ങിയിരിയ്‌ക്കുന്നതു കൊണ്ടുതന്നെ ബദാം പെട്ടെന്നു തന്നെ പ്രമേഹം നിയന്ത്രണത്തില്‍ വരുത്താന്‍ സഹായിക്കുന്ന ഒന്നാണ്‌.

ബീന്‍സ്‌  

ബീന്‍സ്‌ ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയവയാണ്‌. ഇതും പ്രമേഹം കുറയ്‌ക്കന്‍ സഹായിക്കും.

ഓട്‌സ്‌

ഓട്‌സ്‌ മറ്റൊരു മികച്ച ഭക്ഷണമാണ്‌. ഇത്‌ കാര്‍ബോഹൈഡ്രേറ്റുകള്‍ ബ്ലഡ്‌ ഷുഗറായി പെട്ടെന്നു മാറുന്നതു തടയും. പ്രമേഹരോഗികള്‍ക്ക്‌ ഏറെ ഫലപ്രദം.