KOYILANDY DIARY

The Perfect News Portal

വരണ്ട മുടി തിളങ്ങണോ, ഇതാ വഴി

വരണ്ട മുടിയാണ് പലപ്പോഴും നമ്മുടെ പ്രശ്‌നം. എന്നാല്‍ എന്താണ് ഇതിനുള്ള പരിഹാരം എന്നാലോചിച്ച് പലപ്പോഴും നമ്മള്‍ തല പുണ്ണാക്കാറുണ്ട്. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരലും മുടിയുടെ വരള്‍ച്ചയും എല്ലാം ഒഴിവാക്കാന്‍ ചില ഒറ്റമൂലികളുണ്ട്. നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളാണ് പലപ്പോഴും മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. എന്തൊക്കെയാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നു നോക്കാം.

അരിയ്ക്ക് ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ശ്രദ്ധയുണ്ട്. നാല് ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളവറും മികസ് ചെയ്ത് തലയില്‍ പുരട്ടുക. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയുക.

എന്നും രാവിലെ ഒരു ഗ്ലാസ്സ് ചീര ജ്യൂസ് കഴിയ്ക്കുക. ഇത് തലയോട്ടിയിലെ വരള്‍ച്ചയെ പരിഹരിയ്ക്കുന്നു.

Advertisements

ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുന്നതും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുക.

മൈലാഞ്ചിയില അരച്ചിടുന്നതും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അരമണിക്കൂര്‍ മൈലാഞ്ചിയില അരച്ചിടുന്നത് എന്തുകൊണ്ടും നല്ലതാണ്.

കറ്റാര്‍ വാഴ നീര് അല്‍പം ഒലീവ് ഓയിലുമായി മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

മയൊണൈസ് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു.

മുട്ടയുടെ വെള്ളയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ മഞ്ഞക്കരു തൈരുമായി മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് നല്ലൊരു കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കും.