KOYILANDY DIARY

The Perfect News Portal

സിപിംള്‍ ഉരുളക്കിഴങ്ങു മസാല

പലപ്പോഴും എളുപ്പമുണ്ടാക്കാവുന്ന കറികള്‍ക്ക് ആശ്രയിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ഉരുളക്കിഴങ്ങ്, തക്കാളി, സവാള എന്നിവ. ഉരുളക്കിഴങ്ങു കൊണ്ടു പല രുചികളിലും വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിയ്ക്കും. എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ഉരുളക്കിഴങ്ങു മസാല റെസിപ്പി അറിയൂ. ചോറിനും ചപ്പാത്തിയ്ക്കുമെല്ലാം ഇത് ഉപയോഗിയ്ക്കാം.

ഉരുളക്കിഴങ്ങ്-6

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍

Advertisements

കുരുമുളകുപൊടി-2 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-3

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്

മല്ലിയില

കറിവേപ്പില

ചെറുനാരങ്ങാനീര്

ഉരുളക്കിഴങ്ങ് ഉടയാത്ത, എന്നാല്‍ നല്ലപോലെ വെന്ത പരുവത്തില്‍ വേവിച്ചു തൊലി കളയുക. ഇത് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി അരിയാം. പച്ചമുളക് ചെറുതായി വട്ടത്തില്‍ അരിയുക. ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പിലയിട്ടു വറക്കുക. പച്ചമുളകും ചേര്‍ക്കാം. ഇതിനു ശേഷം ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. അല്‍പനേരം ഇളക്കുക. ഉപ്പു ചേര്‍ത്തിളക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകണം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് മല്ലിയില, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കണം. കൂടുതല്‍ എരിവു വേണ്ടവര്‍ക്ക് കുരുമുളകു പൊടി കൂടുതലിടാം. ഫ്രഷായ കുരുമുളക് അധികം പൊടിയാത്ത രീതിയില്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്