ഇന്ധനവില വർദ്ധനയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

കോഴിക്കോട്: ഇന്ധനവില വർദ്ധനയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ധന വിലവർദ്ധന പിൻവലിക്കുക, അനധികൃത കാറ്ററിങ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, അവശ്യസാധന വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാനാഞ്ചിറ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് എം ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജാഫർ സാദിക് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ടി കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ ബേബി, പി വി എ ഹിഫ്സു എന്നിവർ സംസാരിച്ചു.


