വയോമിത്രം ക്യാമ്പിലേക്ക് മെഡിക്കൽ കവറുകൾ സൗജന്യമായി നൽകി NSS യൂണിറ്റ്

കൊയിലാണ്ടി: വയോമിത്രം ക്യാമ്പിലേക്ക് മെഡിക്കൽ കവറുകൾ സൗജന്യമായി നൽകി NSS യൂണിറ്റ്. കൊയിലാണ്ടി GVHSS ലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് വയോമിത്രം ക്യാമ്പിന് മെഡിസിൻ കവറുകൾ സൗജന്യമായി നൽകിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിഷ ടീച്ചർ, വളണ്ടിയർമാരായ സിബെല്ല, ആദിത്യദേവ്, ആദിൽഷാൻ തുടങ്ങിയവർ നേതൃത്വം നൽകി. വയോമിത്രം ക്ലീനിക്ക് നടേരി സാംസ്കാരിക നിലയം കൺവീനർ ഷംഷുദീൻ മാസ്റ്റർ കവറുകൾ ഏറ്റുവാങ്ങി.

NSS യൂണിറ്റിൻ്റെ ദത്തു ഗ്രാമ പദ്ധതിയിൽ കഴിഞ്ഞ അക്കാദമിക വർഷത്തിലാണ് നഗരസഭയിലെ ഇരുപതാം വാർഡിനെ ഇവർ ഏറ്റെടുത്തത്. കോവിഡ് കാലത്ത് മാസ്ക് വിതരണം, അർഹതപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങളും, പച്ചക്കറി കിറ്റുകളും, സ്വയം തൊഴിൽ മേഖലക്കായി മുട്ടക്കോഴി കുഞ്ഞ് വിതരണം, പ്ലാസ്റ്റിക്ക് ബോട്ടിൽ കലക്ഷൻ ബിൻ, മുത്താമ്പി ദയ പാലിയേറ്റീവ് സെൻ്ററിലേക്ക് വീൽ ചെയർ, ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് അങ്കണവാടിയിലേക്കും കുട്ടികൾക്കും കളറും പുസ്തകങ്ങളും ഛായാചിത്രവും ഉൾപ്പടെ നൽകിയത് തുടങ്ങി വിവിധ പദ്ധതികൾ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു.


