സ്കൂൾ തുറന്നതോടെ സൈക്കിളിന് പ്രിയം കൂടി: വ്യാപാരികൾ പ്രതീക്ഷയിൽ

കൊയിലാണ്ടി : കോവിഡ് കുറഞ്ഞതോടെ ഉണർന്ന സ്കൂൾ കാലത്ത് സൈക്കിളിന് പ്രിയം കൂടി. വാഹനങ്ങളിലെ അംഗസംഖ്യ പരിമിതപ്പെടുത്തിയതും ഗതാഗത സൗകര്യങ്ങളുടെ കുറവും ഇതിനൊരു കാരണമാണ്. കൂടാതെ വലിയ വിലകൊടുത്ത് ഇന്ധനം വാങ്ങേണ്ട എന്നതും ആവശ്യം വർദ്ധിച്ചു. ശാരീരിക അകലം പാലിച്ച് പൊതുവാഹനങ്ങളിലും സ്കൂൾ വാഹനങ്ങളിലും യാത്ര ചെയ്യാനാവുമോയെന്ന ആശങ്കയാണ് പുതുവഴി തേടാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്.

യു.പി. ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികളാണ് സൈക്കിൾ യാത്രയിലേക്ക് തിരിഞ്ഞത്. മഴ പ്രശ്നമാണെങ്കിലും അടുത്ത ദിവസംതന്നെ മാനം തെളിയുമെന്ന വിശ്വാസത്തിലാണെല്ലാവരും. കോവിഡ് കാലത്ത് തകർന്നുപോയ വിപണി തിരിച്ചെത്തുന്നതിലുള്ള ആശ്വാസത്തിലാണ് വ്യാപാരികൾ.


