മനീഷ പുതിയോത്തിന് പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്

കൊയിലാണ്ടി: മനീഷ പുതിയോത്തിന് പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്. ഇന്ത്യയിലെ മികച്ച ഗവേഷണ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഫെലോഷിപ്പാണിത്. ഐ.ഐ.ടി ഇൻഡോറിൽ ഫിസിക്സിൽ പി.എച്ച്.ഡി ചെയ്യുകയാണ് മനീഷ. മുണ്ടിക്കൽതാഴം പുതിയോത്ത് വേലായുധന്റെയും (റിട്ട :അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. എസ്. ഇ. ബി) ഗീതയുടെയും (റിട്ട: പോസ്റ്റൽ അസിസ്റ്റന്റ്) മകളും ദീപക് പിലാക്കാട്ടിന്റെ (ഇലക്ട്രിക്കൽ എഞ്ചിനീയർ) ഭാര്യയുമാണ്.

