സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടന്നു. കൊയിലാണ്ടിയിൽ നടന്ന കൺവെൻഷൻ ദേശീയ ചെയർമാൻ ഗണേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് റിട്ട. ജില്ലാ ജഡ്ജി കെ. അശോകൻ, ജില്ലാ പ്രസിഡൻ്റ് എൻ.വി. സിദ്ധാർത്ഥൻ, സംസ്ഥാന ഖജാൻജി ഉണ്ണി പുത്തൂർ എന്നിവർ സംസാരിച്ചു.

