മേപ്പയ്യൂർ BKNM സ്കൂളിൽ തീവണ്ടിയെത്തി

മേപ്പയ്യൂർ: ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിൻ്റെ ചുമരിൽ തീവണ്ടിയുടെ ചിത്രം വരച്ച് കലാകാരൻ ശ്രദ്ധേയനായി. രാവിലെ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയപ്പോൾ ശരിക്കും ഞെട്ടി. ഒറിജിനലിൽ തീവണ്ടി ചുമരിനോട് ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് അവർക്ക് കാണാനായത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത് പുത്തനൊരനുഭവമാണ് സമ്മാനിച്ചത്. ചിത്രകാരനായ കളത്തിങ്കൽ ബാബുവാണ് ജീവൻ തുടിക്കുന്ന തീവണ്ടി ചിത്രം വരച്ച് ഏവരെയും കൌതുകപ്പെടുത്തിയത്.

ഇത് കൂടാതെ കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്ന ഒട്ടേറെ കലാ പരീക്ഷണങ്ങൾ സ്കൂളിലൊരുക്കിയിട്ടുണ്ട്. തീവണ്ടിയുടെ പെയിൻ്റിംഗിലൂടെ ചിത്ര ശില്പകലകളുടെ സമന്വയമാണ് വിരിഞ്ഞിട്ടുള്ളത്. ചിത്രകാരൻ ബാബുവിനെയും അദ്ദേഹത്തിൻ്റെ സഹായി രാഘവൻ പേരാറ്റയെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ആദരിച്ചു. സി.പി. അനീഷ് കുമാർ, കെ. ബിനി, എന്നിവർ സംസാരിച്ചു.


