KOYILANDY DIARY

The Perfect News Portal

മുഖം വെളുക്കാന്‍ മുട്ടയുടെ വെള്ള

മുഖത്തിന്റെ നിറം അല്‍പം കുറഞ്ഞാല്‍ അതിന്റെ പേരില്‍ വിഷമിക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. അതുകൊണ്ട് തന്നെ എന്തൊക്കെ ചെയ്തും മുഖത്തിന്റെ നിറം വീണ്ടെടുക്കാന്‍ നമ്മള്‍ തയ്യാറാകും.

എന്നാല്‍ പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തി മുഖം വൃത്തികേടാക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ നമുക്ക് മുട്ട കൊണ്ട് മുഖം വെളുപ്പിക്കാം. മുട്ടയുടെ വെള്ള കൊണ്ട് മുഖം വെളുപ്പിക്കാന്‍ എന്തൊക്കെ ചെയ്യാം എന്നു നോക്കാം.

മുഖത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് മുട്ട. മുട്ടയുടെ വെള്ള മുഖത്ത് തേച്ചാല്‍ അത് മുഖത്തുണ്ടാക്കുന്ന വലിച്ചിലാണ് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നത്. ഇത് മുഖത്തെ മസിലിനെ ഉത്തേജിപ്പിക്കും.

Advertisements

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും നല്ല പോലെ മിക്‌സ് ചെയ്യുക. 30 മിനിട്ട് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

മുഖം റോസ് വാട്ടര്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ഓരോ പാളികളായി ഫേസ് പാക്ക് മുഖത്തിടുക. ഓരോ പാളി ഉണങ്ങുന്നതനുസരിച്ച് വീണ്ടും വീണ്ടും മുഖത്ത് അപ്ലൈ ചെയ്യുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഫേസ്മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും.

മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ മുഖത്തെ ടാന്‍ നീക്കം ചെയ്യാനും ഉപയോഗിക്കേണ്ട ഫേസ്മാസ്‌ക് ഉണ്ട്. രണ്ട് മുട്ടയുടെ വെള്ളയും കാല്‍കപ്പ് തക്കാളി നീരും ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും എടുത്ത് എല്ലാം കൂടെ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

മുഖത്തെ പാടു മാറ്റാന്‍ മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഫേസ്പാക്ക് ഉണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ളയും നാല് ടീസ്പൂണ്‍ കുക്കുമ്പറിന്റെ ജ്യൂസും രണ്ട് ടീ സ്പൂണ്‍ തണുത്ത പാലും മിക്‌സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിനു മുന്‍പ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുക. രണ്ട് ലെയര്‍ ആയി ഇത് മുഖത്ത് ഇടുക. 25 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിക്കളയുക.

കുക്കുമ്പര്‍ പ്രകൃതി ദത്തമായ ബ്ലീച്ച് ആണ് എന്നത് തന്നെയാണ് മുഖത്തെ ക്ലീനാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നത്. ഇതിലുള്ള ആസ്ട്രിജന്റ് മുഖക്കുരുവിനെയും ബ്ലാക്‌ഹെഡ്‌സിനേയും ഇല്ലാതാക്കും. ഇതോടൊപ്പം മുട്ട കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും എന്നതാണ് സത്യം.