മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം ശ്രീകോവിൽ സമർപ്പണം
കൊയിലാണ്ടി: മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം ശ്രീകോവിൽ സമർപ്പണം. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിലെ ശ്രീകോവിൽ പൂർണമായും പുതുക്കിപ്പണിത് സമർപ്പിച്ചു. തച്ചു ശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നിർദേശാനുസരണമാണ് നിർമിതി. ശില്പി നാലുപുരയ്ക്കൽ നാരായണൻ ആശാരിയുടെ നേതൃത്വത്തിൽ ഇരുപതോളം പേരാണ് നിർമാണത്തിൽ പങ്കെടുത്തത്. ശില്പികളിൽ നിന്നും ഊരാളൻ മങ്കൂട്ടിൽ ഗംഗാധരൻ നായർ ശ്രീകോവിൽ ഏറ്റുവാങ്ങി ദേവന് സമർപ്പിച്ചു. തന്ത്രിമാരായ മേൽപ്പള്ളിമന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാട്, ച്യവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് കുബേരൻ സോമയാജിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു.

കോട്ടയിൽ ക്ഷേത്രം മേൽശാന്തി മരക്കാട്ട് ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കോവിലകം ക്ഷേത്രം മേൽശാന്തി തുരുത്തിമന ജിതിൻ നമ്പൂതിരി, മേല്പള്ളിമന പ്രസാദ് അടിതിരിപ്പാട്, എടമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കൻമന ഇല്ലത്ത് രാജൻ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റിമാരായ മങ്കൂട്ടിൽ ഉണ്ണിനായർ, മങ്കൂട്ടിൽ അശോകൻ, മങ്കൂട്ടിൽ വേണുഗോപാലൻ, ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് മൂലിക്കര ബാലകൃഷ്ണൻ, സെക്രട്ടറി അരയങ്ങാട്ട് സുധാകരൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ മീത്തലെ പീടികയിൽ സുരേഷ് എന്നിവർ പങ്കെടുത്തു.


