KOYILANDY DIARY.COM

The Perfect News Portal

വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

കൊയിലാണ്ടി: വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ. കൊല്ലം ശ്രീ പിഷാരികാവ് ദേവീ ക്ഷേത്രത്തിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് ആരംഭിക്കും. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ അതത്‌ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ തന്നെ മടിയിലിരുത്തി എഴുത്തിനിരുത്തൽ ചടങ്ങ് നടത്തണം. ഇതിനായുളള പാത്രം, അരി തുടങ്ങിയ കിറ്റ് ദേവസ്വം നൽകും. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കു മാത്രമേ പ്രവേശനമുണ്ടാവൂ.

പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ 15-ന് വിദ്യാരംഭചടങ്ങ് നടക്കും. വൈകീട്ട് ദശമി വിളക്ക് ഉണ്ടാവും. ചേലിയ എടവന ഭഗവതിക്ഷേത്രം നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി 14-ന് മഹാനവമി, തൃകാലപൂജ, ആയുധപൂജ, ഉദയ അസ്തമയ നാമജപം, 15-ന് വിജയദശമി വിദ്യാരംഭം, വാഹനപൂജ, എഴുത്തിനിരുത്തൽ എന്നിവയുമുണ്ടാവും.

Share news

Leave a Reply

Your email address will not be published. Required fields are marked *