KOYILANDY DIARY

The Perfect News Portal

സ്വാദേറും ചിക്കന്‍ പക്കവട

നാലുമണി പലഹാരങ്ങള്‍ എപ്പോഴും അല്‍പം ചൊടി കൂടുതലുള്ളതാവുന്നതാണ് നല്ലത്. ചിക്കന്‍ വിഭവമാണ് എന്നതും സ്വാദിന്റെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. പക്കവട നമുക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. എന്നാല്‍ അതോടൊപ്പം അല്‍പം ചിക്കന്‍ കൂടി ചേര്‍ത്താല്‍ ഇതിന്റെ സ്വാദ് എത്രത്തോളമെന്ന് പറഞ്ഞറിയിക്കാനാവാത്തതാണ്. ചിക്കന്‍ പക്കവട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – 150 ഗ്രാം

Advertisements

കടലപ്പൊടി- 250 ഗ്രാം

മുട്ട- 1 എണ്ണം

സവാള- 1 എണ്ണം

പച്ചമുളക്- 5 എണ്ണം

അരിപ്പൊടി- 1 ടീസ്പൂണ്‍

ഇഞ്ചി- ചെറിയ കഷ്ണം

വെളുത്തുള്ളി- 5 അല്ലി

മുളക് പൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഗരം മസാല- ഒരു നുള്ള്

മല്ലിയില-4 തണ്ട്

കറിവേപ്പില- 1 തണ്ട്

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം മുക്കാല്‍കപ്പ് വെള്ളത്തില്‍ അല്‍പം മുളക് പൊടി, ഉപ്പ്, മഞ്ഞള്‍പൊടി, ചിക്കന്‍ എന്നിവ ചേര്‍ത്ത് വേവിയ്ക്കുക. ചിക്കന്‍ എല്ലുമാറ്റി മിക്‌സിയില്‍ ചെറുതായി പൊടിച്ചെടുക്കുക. ചിക്കന്‍ വേവിച്ച വെള്ളം അരിച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ട, ചിക്കന്‍, കടലപ്പൊടി, അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അല്‍പം വെള്ളം ചേര്‍ത്ത് ചിക്കനും ചേര്‍ത്ത് തിളച്ച എണ്ണയില്‍ അല്‍പാല്‍പം ഇട്ട് വറുത്തു കോരുക.