KOYILANDY DIARY

The Perfect News Portal

45-ാമത്​ വയലാര്‍ അവാര്‍ഡ്​ ബെന്യാമിന്

45-ാമത്​ വയലാര്‍ അവാര്‍ഡ്​ ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയും കാനായി രൂപകല്‍പ്പന ചെയ്​ത വെങ്കല ശില്‍പവുമാണ്​ അവാര്‍ഡ്. ഈ മാസം 27-ന്​ പുരസ്​കാരം സമ്മാനിക്കും. പത്തനംതിട്ട സ്വദേശിയായ ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്‍ കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന നോവലുകള്‍. ഇ.എം.എസും പെണ്‍കുട്ടിയും, പെണ്‍മാറാട്ടം, യുത്തനേസിയ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.

ജാസ്​മിന്‍ ഡേയ്​സ്​ എന്ന പുസ്​തകത്തിന്​ ജെ.സി.ബി പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. അബുദാബി മലയാളിസമാജം പ്രവാസ സാഹിത്യപുരസ്‌കാരം, അറ്റ്ലസ് കൈരളി കഥാപുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, നോര്‍ക്ക റൂട്ട്സ് പ്രവാസ സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ആടുജീവിതത്തിന് കേന്ദ്രപ്രവാസകാര്യവകുപ്പിന്‍റെ പ്രത്യേക പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് പത്മപ്രഭ പുരസ്‌കാരം നേടി. ഏറ്റവും പ്രിയപ്പെട്ട നോവലിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *