കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂരിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി
കീഴരിയൂർ: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂരിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി. മുറിച്ചാണ്ടി മുക്കിലും തത്തം വള്ളി പൊയിലിലും കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. വേണുഗോപാൽ, വി.പി. പദ്‌മനാഭൻ നായർ, നിധീഷ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.





