KOYILANDY DIARY

The Perfect News Portal

ഛണ്ഡിഗഢ്‌ – ആസൂത്രിത നഗരം

തെക്ക്‌ പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക്‌ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ്‌ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാണ്‌.  ഈ പ്രദേശത്ത്‌ സ്ഥിതി ചെയ്‌തിരുന്ന ചണ്ഡി ദേവിയുടെ പുരാതന ക്ഷേത്രത്തില്‍ നിന്നാണ്‌ ചണ്ഡിഗഢ്‌ എന്ന പേരുണ്ടായത്‌. നാഗരിക ശൈലിയോടും വാസ്‌തുവിദ്യയോടും കൂടിയ ഛണ്ഡിഗഢ്‌ ഇന്ത്യയിലെ ആസൂത്രിത നഗരം എന്ന പേരിലാണ്‌ ലോകത്താകെ അറിയപ്പെടുന്നത്‌.

ഇന്ത്യ വിഭജനത്തിന്‌ ശേഷം ലാഹോറിന്‌ പകരം പഞ്ചാബിന്‌ പുതിയൊരു തലസ്ഥാനം ആവശ്യമായി വന്നപ്പോള്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുതിയൊരു ആസൂത്രിത നഗരം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരാസൂത്രികനും ഫ്രഞ്ച്‌ ആര്‍കിടെക്‌റ്റുമായ ലി കോര്‍ബുസിയര്‍ 1950 ല്‍ രൂപകല്‍പന ചെയ്‌തതാണ്‌ ഛണ്ഡിഗഢ്‌ നഗരം. 1966 ല്‍ ഈ ആസൂത്രിത നഗരം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു.കൂടാതെ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാക്കുകയും ചെയ്‌തു.

ഛണ്ഡിഗഢിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ലീ കോര്‍ബുസിയറുടെ ഏറ്റവും വലിയ നിര്‍മ്മിതിയായ ` ദിഓപ്പണ്‍ ഹാന്‍ഡ്‌’ ഇപ്പോഴും നഗരത്തിനകത്തെ കാപിറ്റോള്‍ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്നുണ്ട്‌. മൂന്ന്‌ പ്രധാന ഭരണ സംവിധാനങ്ങളും നഗരത്തിന്റെ ചിഹ്‌നവും ഉള്‍ക്കൊള്ളുന്ന കാപിറ്റോള്‍ കോംപ്ലക്‌സ്‌ ഛണ്ഡിഗഢിലെ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.കലയും സംസ്‌കാരവും ഒത്തുചേരുന്ന ലോക പ്രശസ്‌തമായ റോക്‌ ഗാര്‍ഡനാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ഇന്റര്‍നാഷണല്‍ഡോള്‍സ്‌മ്യൂസിയം,ഗവണ്‍മെന്റ്‌മ്യൂസിയം,ആര്‍ട്‌ഗാലറിഎന്നിവയാണ്‌ കാണാനുള്ള മറ്റ്‌ പ്രധാന സ്ഥലങ്ങള്‍. വടക്കന്‍ ഛണ്ഡിഗഢിലെ വനമേഖല നിരവധി വന്യജീവി പ്രേമികളെ ആകര്‍ഷിക്കുന്നു.

Advertisements

കന്‍സാല്‍, നേപ്പാളി വനങ്ങള്‍ വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളുടെ ആവാസസ്ഥലമാണ്‌. ഇതില്‍ ഏറെ പ്രശസ്‌തമാണ്‌ സുഖ്‌ന വന്യജീവി സങ്കേതം . സുഖ്‌ന തടാകത്തിന്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ നിരവധി സസ്യജന്തു ജാലങ്ങളുണ്ട്‌. ഛണ്ഡിഗഢിന്‌ സമീപം മൊഹാലിയില്‍ സ്ഥിതി ചെയ്യുന്ന ഛത്‌ബീര്‍ സൂ, റോസ്‌ ഗാര്‍ഡന്‍, ഗുരുദ്വാര കോഹിനി സാഹിബ്‌ എന്നിവയാണ്‌ ഛത്തീസ്‌ഗഢ്‌ വിനോദ സഞ്ചാരത്തിലെ മറ്റ്‌ പ്രധാന ആകര്‍ഷണങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

വിമാനം, ട്രയിന്‍, ബസ്‌ മാര്‍ഗം വളരെ എളുപ്പം എത്താവുന്ന സ്ഥലമാണ്‌ ഛണ്ഡിഗഢ്‌. നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ്‌ ആഭ്യന്തര വിമാനത്താവളം. സെക്‌ടര്‍17 ലാണ്‌ ഛണ്ഡിഗഢ്‌ റെയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. സെക്‌ടര്‍ 17 ലെയും സെക്‌ടര്‍ 43 ലെയും അന്തര്‍ സംസ്ഥാന ബസ്‌ ടെര്‍മിനലില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്കുള്ള ബസ്‌ സര്‍വീസ്‌ ഉണ്ട്‌.