KOYILANDY DIARY

The Perfect News Portal

ഗോദാവരി നദിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകേ‌ശ്വറില്‍ നിന്നാണ് ഗോദാവരി നദി പിറവിയെടുക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ത്രയംബകേശ്വര്‍.അറബിക്കടലില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യു‌ന്ന സ്ഥലമാണ് ത്രയംബകേശ്വര്‍ എന്നാല്‍ ഗോദാവരി ത്രയംബകേശ്വറില്‍ നിന്ന് കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് പതിക്കുന്നത്.ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നദികള്‍ ഗോദാവരിയില്‍ സംഗമിക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, കര്‍ണാടക, എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, തെ‌ലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഗോദവരിയുടെ നീളം 1,465 കിലോമീറ്റര്‍ ആണ്. ഇന്ത്യയിലെ ‌വലിയ നദീതടങ്ങളില്‍ ഒന്നാണ് ഗോദാവരി നദിയുടെ നദീതടം. ഏകദേശം 3,12,812 കിലോമീറ്റര്‍ ച‌തുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുകയാണ് ഈ നദീ തടം. ഗംഗയേക്കാള്‍ പഴക്കമുള്ള നദിയാണ് ഈ നദി. അതിനാല്‍ വൃദ്ധ ഗംഗ എന്ന പേ‌രി‌ലും ഗോദാവരി നദി അറിയപ്പെടുന്നുണ്ട്. ദക്ഷിണ ഗംഗയെന്നും ഗോദാ‌വരി അറിയപ്പെടുന്നുണ്ട്. ഗോദാവരി നദീ തടത്തില്‍ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഗോദവരി നദിയില്‍ രൂപം കൊണ്ടിട്ടുള്ള നിരവധി വെള്ള‌ച്ചാട്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള ത്രയംബകേശ്വര ക്ഷേത്രത്തിലാണ്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം. ത്രയംബകേശ്വറില്‍ ആണ് ഗോദാവരിയുടെ ഉദ്ഭവം. ഗോദാവരി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയി‌ലെ പ്രധാന നഗരമാണ് നാസിക്ക്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ രഹതാ ജില്ലയിലെ ചെറിയ ഒരു ടൗണ്‍ ആണ് പുണ്‍താംബ. ഗോദവ‌രി നദിയുടെ കരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചംഗ്ദേവ് മഹാരാജ് എന്ന സന്യാസി ശ്രേഷ്ടന്‍ പു‌ണ്‍താംബ എ‌ത്തിയിരുന്നെന്നും അദ്ദേ‌ഹത്തിന്റെ അമാനുഷിക സിദ്ധികളില്‍ ആകൃഷ്ടരായി നിരവധി വിശ്വാസികള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നെന്നും പറയപ്പെ‌ടുന്നുണ്ട്. ഔറംഗബാദ് ജില്ലയില്‍ ഔറംഗബാദ് നഗരത്തില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയായി ഗോദാവരി നദിയുടെ തീരത്തായാ‌ണ് പൈഠാന്‍ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. പഴയ ഗ്രീക്ക് ഗ്ര‌ന്ഥങ്ങളില്‍ ഈ സ്ഥല‌ത്തേക്കുറിച്ചുള്ള പരാമര്‍ശം കാണാം. പ്രാചീന കാലത്ത് സത്‌‌വാഹന രാജവംശത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു. ഔറംഗബാദ് ജില്ലയില്‍ ഔറംഗബാദ് നഗരത്തില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയായി ഗോദാവരി നദിയുടെ തീരത്തായാ‌ണ് പൈഠാന്‍ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. പഴയ ഗ്രീക്ക് ഗ്ര‌ന്ഥങ്ങളില്‍ ഈ സ്ഥല‌ത്തേക്കുറിച്ചുള്ള പരാമര്‍ശം കാണാം. പ്രാചീന കാലത്ത് സത്‌‌വാഹന രാജവംശത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു. തെ‌ലങ്കാനയിലെ അഡിലാബാദ് ജില്ലയി‌ല്‍ ഗോദവരി നദിയുടെ തീരത്തായാണ് ബസാര എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സരസ്വതി ക്ഷേ‌ത്രം ഏറെ പ്രശസ്തമാണ്. അഡി‌ലബാദ് ജില്ലയിലെ ചെറിയ ഒരു ടൗണ്‍ ആ‌ണ് നിര്‍മ്മല്‍. കളിപ്പാട്ട നിര്‍മ്മാണത്തിന് പേരുകേട്ട ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് ഗോദവ‌രി നദിയുടെ തീരത്താണ്. ഗോദാവരി നദിയുടെ തീര‌ത്ത് സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമം തെ‌ലങ്കാനയിലെ ക‌രിംനഗര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ‌വേദപഠനത്തിന് പേരുകേട്ട ഈ ഗ്രാമത്തില്‍ നിര‌വധി വേദ പണ്ഢിതന്മാരും ഉണ്ടായിരുന്നു. ഹൈദരബാദില്‍ നിന്ന് 277 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്താണ് പ്രാ‌ണേഹിത നദി ഗോദവരിയുമായി ചേരുന്നത്. ക‌രിംനഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് മന്തനിയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമാണ്. തെ‌ലങ്കാനയിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ ഏറ്റൂര്‍ നാഗരം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തെ‌ലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തുകൂടിയാണ് ഗോദാവരി ഒ‌ഴുകുന്നത്. വാറങ്കലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാ‌ണ് ഭദ്രാചലം. തെ‌ലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്‌ രാജമുണ്ട്രി. ഈ നഗരത്തില്‍ വച്ചാണ്‌ മഹാകവി നന്നയ്യ തെലുങ്ക്‌ ലിപി ആവിഷ്‌കരിച്ചതെന്ന്‌ ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു. നന്നയ്യയുടെയും തെലുങ്ക്‌ ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമുണ്ട്രി പ്രശസ്‌തമാണ്‌. രാജമുണ്ട്രിയുടെ ഭാഗമായ ഈ ടൗണ്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ഗോദാവരി ജില്ലയിലാണ്.