KOYILANDY DIARY.COM

The Perfect News Portal

സപ്തംബർ 27 ഭാരത് ബന്ദ് വിജയിപ്പിക്കും ജനതാദൾ എസ്

കൊയിലാണ്ടി: മോദി സർക്കാറിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക വിരുദ്ധ കാർഷിക നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നടത്തുന്ന കേരളത്തിലെ എൽ. ഡി. എഫ് ഹർത്താൽ വിജയിപ്പിക്കുവാൻ ജനതാദൾ എസ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനം. നവബർ 7 ന് നടക്കുന്ന സഖാവ് അജീഷ് കൊടക്കാട് അനുസ്മരണം വിപുലമായി ആചരിക്കാനും ഗാന്ധി ജെ പി ഡോ.ലോഹ്യ കേളപ്പള്ളി പക്ഷാചരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

മണ്ഡലം പ്രസിഡൻ്റ് ദിനേഷ് കാപ്പുങ്കര ഉൽഘാടനം ചെയ്ത കൺവൻഷനിൽ ലക്ഷ്മണൻ കുറുക്കൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൊടക്കാട് ശ്രീനിവാസൻ, ദേവരാജ് തിക്കോടി, കരീം പുതുക്കുടി, അഷ്റഫ് കോറോത്ത് തുടങ്ങിയവർ സംസാരിച്ചു വിജീഷ് ഈളുവയലിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുരേഷ് ബാബു കവണ പൊയിൽ നന്ദി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *