മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും: മന്ത്രി വി. ശിവൻകുട്ടി
പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും. അധിക സീറ്റുകളുള്ള ജില്ലകളിൽ നിന്ന് കുറവ് സീറ്റുള്ള ജില്ലകളിലേക്ക് സീറ്റ് മാറ്റി നൽകും. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താനാണ് ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ച ഭക്ഷണമടക്കം സ്കൂളുകളിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഒഴിവാക്കും. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക.


