സപര്യ ബാല സാഹിത്യ പുരസ്കാരം ധ്യാൻചന്ദിന്
അത്തോളി: പ്രഥമ ആതിരസ്മൃതി സപര്യ ബാല സാഹിത്യ പുരസ്കാരത്തിന് (കഥാ വിഭാഗം) ധ്യാൻചന്ദ് അർഹനായി. അത്തോളി ഹൈസ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ‘കനാലിലെ പാമ്പ്’ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം.

എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ടും ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസ്. അധ്യാപകനുമായ ഗണേശൻ തെക്കേടത്തിൻ്റെയും കൊളത്തൂർ സ്വാമി ഗുരുവരാനന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റൈനിയുടെയും മകനാണ്. 30-ന് തൃക്കരിപ്പൂരിൽ പുരസ്‌കാരം സമ്മാനിക്കും.


