KOYILANDY DIARY

The Perfect News Portal

വൈദ്യുതി ബില്‍ കുറയ്ക്കാന്‍ വഴികള്‍

വൈദ്യുതി ബില്‍ ഉയരുന്നത് പലപ്പോഴും നമ്മുടെ നിത്യചെലവുകളുടെ താളം തെറ്റിക്കും . വരവും ചെലവും സന്തുലിതമാക്കുന്നതിന് വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ നല്‍കേണ്ടതുണ്ട്.വൈദ്യുതി ബില്ലില്‍ കുറവ് വരുത്താന്‍ സഹായിക്കുന്ന 10 വഴികളാണ് ഇവിടെ പറയുന്നത്. ഓഫീസിലെയും വീട്ടിലെയും വൈദ്യുതി ഉപയോഗം കുറച്ച്‌ പണം ലാഭിക്കാന്‍ ഇത് സഹായിക്കും.

എയര്‍ കണ്ടീഷണര്‍ നന്നായി സര്‍വീസ്‌ ചെയ്യുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച്‌ വേനല്‍കാലത്ത്‌ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌.

മുറികള്‍ക്ക്‌ മികച്ച വെന്റിലേഷന്‍ നല്‍കുക. അങ്ങനെയെങ്കില്‍ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാന്‍ കഴിയും.

Advertisements

ദിവസവും നിങ്ങള്‍ വാഷിങ്‌ മെഷീന്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ആ ശീലം മാറ്റേണ്ട സമയമായി. മെഷീന്‍ നിറയാനുള്ള വസ്‌ത്രങ്ങള്‍ ആയതിന്‌ ശേഷം വാഷിങ്‌ മെഷീന്‍ ഉപയോഗിക്കുക.

കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത്‌ വാട്ടര്‍ ടാങ്കിലെ വെള്ളം വേഗത്തില്‍ തീരാന്‍ കാരണമാകും. ഇത്‌ മൂലം ഇടയ്‌ക്കിടെ വെള്ളം അടിയ്‌ക്കേണ്ടി വരുന്നത്‌ വൈദ്യുതി ബില്‍ അധികമാവാന്‍ കാരണമാകും.

വാഷിങ്‌ മെഷീനില്‍ പ്രയോഗിക്കുന്ന അതേ മാര്‍ഗ്ഗം ഡിഷ്‌ വാഷ്‌ ഉപയോഗിക്കുമ്പോഴും പിന്തുടരുക. ഡിഷ്‌ വാഷറും നിറഞ്ഞതിന്‌ ശേഷം മാത്രം ഉപയോഗിക്കുക.

ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. വൈദ്യുതിയുടെ ഉപയോഗം ഫലപ്രദമാക്കാന്‍ ഇത്‌ സഹായിക്കും.

എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത്‌ വൈദ്യുതി ബില്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ സഹായിക്കും. സാധാരണ ബള്‍ബുകളുടെ വൈദ്യുതി ഉപഭോഗം എല്‍ഇഡി ലൈറ്റുകളെ അപേക്ഷിച്ച്‌ കൂടുതല്‍ ആണ്‌.