ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
മേപ്പയ്യൂർ: മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആർ നടപടിക്കുനേരേ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഡി.ഡി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞമ്മദ് മദനി അധ്യക്ഷനായി. കെ.എം.എ. അസീസ്, മുജീബ് കോമത്ത്, അൻവർ കുന്നങ്ങാത്ത്, കെ.പി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.


