കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറൻ്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻ്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. എഴ് ദിവസമാണ് ക്വാറൻ്റൈന്‍. ശേഷം എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരും ക്വാറൻ്റൈനില്‍ ഇരിക്കേണ്ടിവരും.

വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഇതിനായി സംവിധാനമൊരുക്കും. അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും. കേരള അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും കര്‍ണാടക അറിയിച്ചു.


അതേസമയം,കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെപ്റ്റംബറിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ മുന്നോടിയായി കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി ആര്‍ അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

