KOYILANDY DIARY.COM

The Perfect News Portal

വിലകുറഞ്ഞ ലെനോവോയുടെ രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി

വില കുറഞ്ഞ മികച്ച ഹാന്‍ഡ്സെറ്റുകളുമായി ലെനോവോയുടെ രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി, വൈബ് കെ5, കെ5 പ്ലസ്. രണ്ടും സാധാരണക്കാരനു താങ്ങാവുന്ന വിലയും. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലെനോവോയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കിയത്. ഇരട്ട സിം ഉപയോഗിക്കാവുന്ന വൈബ് കെ5, കെ5 പ്ലസ് ഹാന്‍ഡ്സെറ്റില്‍ 4ജി കണക്റ്റിവിറ്റി സേവനം ലഭ്യമാണ്. വൈബ് കെ5നു 129 ഡോളറും (ഏകദേശം 8800 രൂപ) വൈബ് കെ5 പ്ലസിനു 149 ഡോളറുമാണ് (ഏകദേശം 10,200 രൂപ) വില.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലെ, ക്വാല്‍ക്കം സ്നാപ്ഡ്രാഗന്‍ 415 ഒക്ടാ കോര്‍ പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്‍ബ്യുല്‍റ്റ് സ്റ്റോറേജ്, 32 ജിബി വരെ ഉയര്‍ത്താനാകും, 13 എംപി ക്യാമറ, 5 എംപി ക്യാമറ എന്നിവ മികച്ച ഫീച്ചറുകളാണ്. രണ്ടിലും ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 2750 എംഎഎച്ചാണ് ബാറ്ററി ലൈഫ്

Share news