ദേശീയപാത വികസനം: കെട്ടിടങ്ങളും വീടുകളും പൊളിച്ചു മാറ്റി തുടങ്ങി

കൊയിലാണ്ടി: ദേശീയപാത 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിൻ്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ പൂർത്തിയായ ചെങ്ങോട്ടുകാവ്, പൊയിൽക്കാവ് ഭാഗങ്ങളിൽ കടകളും, വീടുകളും പൊളിക്കാൻ ആരംഭിച്ചു. പൊളിക്കുന്നതിനായി ഉടമകളിൽ നിന്നും 6 ശതമാനം പണം ഈടാക്കുന്നുണ്ട്. എന്നാൽ സ്വയം പൊളിച്ചുമാറ്റുമ്പോൾ 6 ശതമാനം തുക ഉടമകൾക്ക് തിരിച്ച് കൊടുക്കും, കൂടാതെ ഇങ്ങിനെ പൊളിക്കുമ്പോൾ അവയിലെ ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഉടമകൾക്ക് ഉപയോഗിക്കാം. ചെങ്ങോട്ടുകാവ്, പൊയിൽക്കാവ് മേഖലകളിൽ ആദ്യഘട്ടത്തിൽ വീടുകളും, കടകളും പൊളിക്കുന്നത് ഉടമകൾ തന്നെയാണ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് – നന്തി പാതയോരത്തുള്ള പന്തലായനി ഭാഗത്ത് പല വീടുകളും ഇതിനകം തന്നെ ഉടമകൾ പൊളിച്ചു മാറ്റി കഴിഞ്ഞിട്ടുണ്ട്. പലരും വീടുകൾ മാറുന്നതിനുള്ള തിരക്കിലാണ്. മാറി താമസിക്കാൻ വാടക വീടുകൾ ഇതിനകംതന്നെ പലരും ബുക്ക് ചെയ്ത് കഴിഞ്ഞു. മറ്റു ചിലർ വില്പ്പനക്ക് വെച്ച വീടുകൾ വാങ്ങി മോഡി പിടിപ്പിക്കാനുള്ള തിരക്കിലാണ്. സ്ഥലം വാങ്ങി വീടുവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.


