സ്‌ക്കൂൾ ഓഫ് ഇംഗ്ലീഷ് ആരംഭിച്ചു

കൊയിലാണ്ടി> ഗവ: ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ സ്‌ക്കൂൾ ഓഫ് ഇംഗ്ലീഷ് ആരംഭിച്ചു. വേനൽ അവധി ഉൾപ്പെടെ 3 മാസമാണ് പരിശീലനം. സെന്റർ ഫോർ ഫോറിൻ ലാംഗേജസ് ഡയറക്ടർ പ്രൊഫ: പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ വാസു, സി.ജയരാജ് എന്നിവർ സംസാരിച്ചു. എം.ജി ബൽരാജ് സ്വാഗതവും ആർ ബ്രിജുല നന്ദിയും പറഞ്ഞു.
