KOYILANDY DIARY.COM

The Perfect News Portal

മിഠായി തെരുവ് കോയന്‍കോ ബസാറിന് എതിര്‍വശത്തുള്ള തുണി കടയ്ക്ക് തീപ്പിടിച്ചു

കോഴിക്കോട്: മിഠായി തെരുവ് കോയന്‍കോ ബസാറിന് എതിര്‍വശത്തുള്ള അനക്‌സ് കോംപ്ലക്‌സിലെ തുണി കടയ്ക്ക് തീപ്പിടിച്ചു. അലുവ ബസാര്‍ കെ.വി. ഹൗസില്‍ റഫീക്കിന്റെ ഉടമസ്ഥതിയിലുള്ള മിഷാല്‍ ഗാര്‍മെന്റ്‌സിനാണ് തീ പിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണം. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.  സണ്‍ഡേമാര്‍ക്കറ്റില്‍ തുണി വില്‍ക്കുന്നതിനായി  റഫീക്ക് കടപൂട്ടിപോയതിന് ശേഷമാണ് തീപിടിച്ചത്. കടയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ കടക്കാര്‍ റഫീക്കിനെ വിവരമറിയിച്ചു ഉടനെ അഗ്നിസമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.

Share news