കൊയിലാണ്ടിയ്ക്ക് അഭിമാനമായി അബനീന്ദ്രനാഥ ടാഗോർ അവാർഡ് സായിപ്രസാദിന്
കൊയിലാണ്ടി: ഭാരതീയ ചിത്രകലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ അബനീന്ദ്രനാഥ ടാഗോറിൻ്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ജ്യോതി ഗ്രൂപ്പ് ഓഫ് ഫൈൻആട്സ് സൊസൈറ്റി നടത്തിയ ഇൻ്റർനാഷനൽ എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള ചിത്രകാരൻ കൊയിലാണ്ടി സ്വദേശി സായിപ്രസാദ് (ചിത്രകൂടം) അബനീന്ദ്രനാഥ ടാഗോർ അവാർഡ് ലഭിച്ചു. കോവിഡ് കാല കലാ പ്രവർത്തനവുമായി ഓൺലൈൻ പ്ലാറ്റ്ഫോമിലെ തുടർച്ചയായ പത്തൊൻപതാമത്തെ പുരസ്കാരമാണ് ഇതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ കൽക്കട്ടയിലെ ജൊറാസങ്കോയിൽ ഗുണേന്ദ്രനാഥ ടാഗോറിന്റെയും സൗദാമിനി ടാഗോറിന്റെയും മകനായി ജനിച്ച അബനീന്ദ്രനാഥ ടാഗോർ അദ്ദേഹത്തിന്റെ പിതാമഹൻ "പ്രിൻസ്" ദ്വാരകനാഥ് ടാഗോറിന്റെ രണ്ടാമത്തെ മകൻ ഗിരീന്ദ്രനാഥ ടാഗോർ ആയിരുന്നു. അദ്ദേഹം വിശിഷ്ട ടാഗോർ കുടുംബത്തിലെ അംഗവും കവി രവീന്ദ്രനാഥ ടാഗോറിന്റെ അനന്തരവനുമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനും ജ്യേഷ്ഠൻ ഗഗനേന്ദ്രനാഥ ടാഗോറും കലാകാരന്മാരായിരുന്നു. 1880 കളിൽ കൊൽക്കത്തയിലെ സംസ്കൃത കോളേജിൽ പഠിക്കുമ്പോൾ ടാഗോർ കല പഠിച്ചു. 1890-ൽ, ഏകദേശം ഇരുപത് വയസ്സുള്ളപ്പോൾ, അബനീന്ദ്രനാഥ് കൽക്കട്ട സ്കൂൾ ഓഫ് ആർട്ട്സിൽ ചേർന്നു, അവിടെ ഒ.ഗിലാർഡിയിൽ നിന്ന് പാസ്റ്റലുകളും ആ സ്ഥാപനത്തിൽ പഠിപ്പിച്ച യൂറോപ്യൻ ചിത്രകാരന്മാരായ സി. പാമറിൽ നിന്ന് ഓയിൽ പെയിന്റിംഗും ഉപയോഗിക്കാൻ പഠിച്ചു.

ചിത്രകലയിലെ ആ അനശ്വര ചക്രവർത്തിയുടെ 150-ാം ജന്മ വാർഷികംത്തോടനുബന്ധിച്ചാണ് അന്താരഷ്ട്ര തലത്തിൽ ഇത്തരമൊരു പ്രവർത്തനത്തിന് ജ്യോതി ഗ്രൂപ്പ് ഓഫ് ഫൈൻആട്സ് സൊസൈറ്റി നേതൃത്വം കൊടുക്കുന്നത്. സായി പ്രസാദിന് ലഭിച്ച ഈ അംഗീകാരത്തിന് കേരളത്തിനും വിശിഷ്യ കൊയിലാണ്ടിക്കും ഏറെ അഭിമാനിക്കാനുണ്ടെന്ന് കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരന്മാര് അഭിപ്രായപ്പെട്ടു. ചിത്രകൂടം ചിത്രകലാ അദ്ധ്യാപകൻ കൂടിയായ സായിപ്രസാദ് ഇതിനകം നിരവധി ദേശീയ ശ്രദ്ധ നേടിയ നിരവധി ചിത്ര പ്രദര്ശനം ഉൾപ്പെടെ നടത്തിയിട്ടുണ്ട്. വെസ്റ്റ് ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന “ബൈരേന്ദ്ര മെമ്മോറിയൽ ആർട്ട് ആൻഡ് കൾച്ചർ ” എന്ന സംഘടനയുടെ ഈ വർഷത്തെ പിക്കാസ്സോ ഇൻ്റർനാഷനൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്ന് സായി പ്രസാദ് ചിത്രകൂടം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം. വി ദേവന്‍, ജി. രാജേന്ദ്രൻ എന്നിവരിൽ നിന്ന് പരിശീലനം നേടി. മലയാള കലാഗ്രാമം, ന്യു മാഹിയില്‍ നിന്ന് ഗ്രാഫിക്സ് ആന്‍ഡ് പ്ലാസ്റ്റിക്ക് ആര്‍ട്ടില്‍ അഞ്ചു വർഷ ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചിത്രകലയില്‍ ബി.എഫ്.എ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ നിന്ന് ഇന്നലെ രാത്രയാണ് ആവാർഡ് വിവരം അറിഞ്ഞതെന്ന് സായിപ്രസാദ് കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.
