കർഷകമോർച്ച കർഷക ദിനം ആചരിച്ചു

കൊയിലാണ്ടി: ചിങ്ങ പുലരിയിൽ കർഷകമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു. കർഷകമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ വിത്തും കൈകോട്ടും പരിപാടിയുടെ ഭാഗമായി കർഷകർക്ക് കാർഷിക ഉപകരണങ്ങളും വിത്തുകളും കൈമാറി. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രഭാകരൻ പ്രശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. എ.പി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

കർഷകരായ മീത്തലെ എടവലത്ത് ഗംഗാധരൻ നായർ, പടിഞ്ഞാറടത്ത് ശശി, വെങ്ങളത്താം വീട്ടിൽ രാജൻ, ഊളങ്കണ്ടി അനിൽ, കുഴിത്തളത്തിൽ മീത്തൽ ചന്ദ്രൻ, മീത്തലെ എടവലത്ത് സരസ എന്നിവരെ കർഷകമോർച്ച ആദരിച്ചു. മാധവൻ ഒതയോത്ത്, കിടാരത്തിൽ ചോയിക്കുട്ടി എന്നിവർ സംസാരിച്ചു.


