കൊയിലാണ്ടി നഗരസഭയിലെ എസ്.സി. വിഭാഗത്തിന് വാട്ടർ ടാങ്ക് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി (2020-21) പ്രകാരം എസ് സി വാട്ടർ ടാങ്ക് വിതരണാദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി, സുധ നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. പട്ടികജാതി വികസന ഓഫീസർ വിചിത്ര പദ്ധതി വിശദീകരണം നഗരസഭ സ്‌റ്റ്‌റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്ത് മാസ്റ്റർ, പി. പ്രജില, കൗൺസിലർമാരായ വി പി ഇബ്രാഹിം, കുട്ടി, ബിന്ദു പിലാക്കാട്ടിൽ, രത്നവല്ലി ടീച്ചർ, സുമതി എന്നിവർ ആശംസകൾ നേർന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്വാഗതവും എസ് സി പ്രമോട്ടർ പ്രബിഷ നന്ദിയും പറഞ്ഞു.

