മായംചേർക്കൽ, അളവ് തൂക്കം, ശുചിത്വം: കൊയിലാണ്ടിയിൽ വിവിധ വകുപ്പുകൾ പരിശോധന നടത്തി
കൊയിലാണ്ടി: ഓണക്കാലത്തോടനുബന്ധിച്ച് നഗരത്തിലെ കോവിഡ് പ്രോട്ടക്കോൾ ലംഘനങ്ങൾ പരിശോധിക്കുന്നതിനും, ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ശുചിത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനും, മായംചേർക്കൽ, അളവ് തൂക്ക പരാതികൾ പരിഹരിക്കുന്നതിനും, നിരോധിത പുകയില ഉൾപ്പടെയുള്ളവയുടെ വിൽപന തടയുന്നതിനുമായി വിവിധ വകുപ്പുകൾ സംയുക്തമായി നഗരത്തിൽ പരിശോധന നടത്തി. പരിശോധനയിൽ നഗരസഭാ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം, പോലീസ്, എക്സൈസ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. കെ എം, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരായ ഫെബിന മുഹമ്മദ്, ലസിക എസ്, കൊയിലാണ്ടി ടI രാജേഷ് കെ.കെ, സിവിൽ പോലീസ് ഓഫീസർമാരായ ഷെർളി കെ, വിഷ്ണു എം.വി, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ്, ഗിരീഷ് കുമാർ, റേഷനിംഗ് ഇൻസ്പെക്ടർ രമേശൻ ടി.പി എന്നിവർ പങ്കെടുത്തു . പരിശോധന തുടർന്നുള്ള ദിവസങ്ങളിലും തുടരുമെന്നും ഇവർ പറഞ്ഞു..


