കർഷക സമരത്തിന് എൽ.ജെ.ഡി. ഐക്യദാർഢ്യം
മേപ്പയ്യൂർ : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ജെ.ഡി. നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സമരത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം ചെയ്തു. പി. ബാലൻ അദ്ധ്യക്ഷനായി. നിഷാദ് പൊന്നങ്കണ്ടി, സുനിൽ ഓടയിൽ, കെ.കെ നിഷിത, മിനി അശോകൻ,കെ.എം ബാലൻ, ടി.ഒ.ബാലകൃഷ്ണൻ, ബി.ടി.സുധീഷ് കുമാർ, വി.പി ദാനീഷ് തുടങ്ങിയവർ സംസാരിച്ചു.

