കൊയിലാണ്ടിയിൽ പോലീസും നഗരസഭ ആരോഗ്യ വിഭാഗവും ബോധവൽക്കരണം നടത്തി
കൊയിലാണ്ടി: കോവിഡ് 19 പുതിയ മാർഗ്ഗ നിർദേശങ്ങളെ പറ്റിയും. പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കൊയിലാണ്ടി എസ്.എച്ച്.ഒ എൻ. സുനിൽ കുമാറിൻ്റെ നിർദേശ പ്രകാരം പൊതു സ്ഥലങ്ങളിലും മറ്റും ബോധവൽക്കരണം നടത്തി. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ കെ. രാജേഷ്, സിനിയർ സിവിൽ പോലീസ് ഓഫിസർമാരായ സജീവൻ നമ്പ്യട്ടിൽ, കെ.പി. സുമേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ കെ. സുനിൽ, സി. രാജേഷ് തുടങ്ങിയവരും, കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗത്തിലെ ജൂനിയർസ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എം. പ്രസാദ്, ടി.കെ. ഷീബ, കെ.കെ. ഷിജിന തുടങ്ങിയവർ സംയുക്ത മായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കൊയിലാണ്ടി മുൻസിപ്പൽ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലുള്ള കച്ചവട സ്ഥാപനം നടത്തുന്നവരെയും വഴിയോര കച്ചവടം നടത്തുന്നവരെയും നേരിൽ കണ്ട് കച്ചവടക്കാരും പൊതു ജനങ്ങളും കോവിഡ് 19 ലെ പ്രതിരോധ പ്രവർത്തനത്തിനായി സർക്കാർ പുറപെടുവിച്ച പുതിയ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിനെ പറ്റിയുമാണ് ക്യാമ്പയിൻ നടത്തിയത്.


