തെങ്ങിൽ കുടുങ്ങിയ ആളെ ഫയർ ഫോഴ്സ് രക്ഷിച്ചു
കൊയിലാണ്ടി: തിക്കോടി പാലൂരിൽ തെങ്ങിൽ കയറുമ്പോൾ തെങ്ങ് കയറ്റുയന്ത്രത്തിൽ കുരുങ്ങി ഇറങ്ങാൻ കഴിയാതെ വന്ന സുബ്രൻ (45) കപ്പിലി, പദുവപുരം, എറണാകുളം എന്നയാളെ ഫയർ ഫോഴ്സ് രക്ഷിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ. പി കെ പ്രമോദ്, ഫയർ & റെസ്ക്യൂ ഓഫീസർ സിജിത്ത് എന്നിവർ തെങ്ങിൽ കയറി ഇയാളെ സുരക്ഷിതമായി താഴെ ഇറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി കെ ബാബു എന്നിവർ നേതൃത്വം നൽകി.

