എ. സുധാരനെ ജില്ലാ ആസൂത്രണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്തു
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി (DPC] യിലേക്ക് സർക്കാർ നോമിനിയായി എ. സുധാകരനെ നിയമിച്ചു. കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ സമിതി വൈസ് ചെയർമാനും കുറുവങ്ങാട് മണക്കുളങ്ങര സ്വദേശിയുമായ അദ്ധേഹം 30 വർഷത്തോളം പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുകയും 10 വർഷം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുള്ള 1ഉം രണ്ടും സ്ഥാനങ്ങളിലേക്കുള്ള അവാർഡിന് അർഹനായിട്ടുണ്ട്. നാലര വർഷക്കാലം കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ആസൂത്രണസമിതി അംഗമായും പ്രവർത്തിച്ചുവരുന്നു. കിലയുടെ റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. 1997 മുതൽ ജനകീയാസൂത്രണ പദ്ധതിയുടെ റിസോഴ്സ് പേഴ്സണായും 10 വർഷം നിർവ്വഹണ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു.

