KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂരിലെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു

മേപ്പയ്യൂർ: കൊറോണ അടച്ചിടൽ കാലത്ത് സഹോദരങ്ങളുടെ ജീവൻ തിരികെ പിടിക്കാൻ അഹോരാത്രം കൃത്യനിർവഹണം നടത്തി വരുന്ന മേപ്പയ്യൂരിലെ ആമ്പുലൻസ് ഡ്രൈവർമാരെ ജി വി എഛ് എസ് എസ് മേപ്പയ്യൂർ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ്സ്  യൂണിറ്റ് ആദരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 12ാമത് വാർഷികാഘോ ഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് അതിരൂക്ഷമായി തുടർന്നു വരുന്ന സാഹചര്യങ്ങളിൽ പോലും നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞത് ആമ്പുലൻസ് ഡ്രൈവർമാരുടെ മുഴുവൻ സമയകർമ്മനിരതമായ പ്രവർത്തനത്തിലൂടേയാണ്‌. രോഗികളെ കൂടാതേ വാക്സിനുകളും, കോവിഡ് രോഗികൾക്കുവേണ്ട മരുന്നുകളും, ജീവൻ രക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിൽ വലിയ സേവനമാണ് ഇവരിൽ നിന്ന് ആരോഗ്യമേഖലയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് സാദരം പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീ കെ ടി രാജൻ പറഞ്ഞു. ഷാജി പി , അബ്ദുൾ മജീദ്, തായാട്ട് മുഹമ്മദ് തുടങ്ങിയവരെ ആദരിച്ച ചടങ്ങ് പി ടി എ പ്രസിഡണ്ട് കെ രാജീവൻ അധ്യക്ഷത വഹിച്ചു.  എസ് പി സി സ്റ്റുഡന്റ് പോലിസ് കേഡറ്റ് ലെയ്സൺ ഓഫീസറും മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ കെ ഉണ്ണികൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. അഡീഷനൽ ഹെഡ് മാസ്റ്റർ കെ നിഷിദ്, സുബാഷ് കുമാർ, ദിനേശ് പാഞ്ചേരി, ഏടി മോഹൻദാസ് ,കെ കെ ശശീന്ദ്രൻ , ദേവികാ മോഹൻദാസ് ,എസ്വിമ വിനോദ് തുടങ്ങീയവർ സംസാരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ വിപി ഉണ്ണികൃഷ്ണൻ സ്വാഗതവും ,എസ് പി സി സി പി ഒ സുധിഷ് കുമാർ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *