എക്സ് സർവീസ് ലീഗ് പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി> വിമുക്ത ഭടന്മാരോടുളള അവഗണന അവസാനിപ്പിക്കുകയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും ഫിബ്രവരി 20ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ബാലൻ നായർ, സംസ്ഥാന കമ്മറ്റി അംഗം സി.പി രാഘവൻ, മഹിള വിംഗ് ജില്ലാ സെക്രട്ടറി രാധ രാഘവൻ, കോഴിക്കോട് ജില്ല സെക്രട്ടറി മോഹനൻ പട്ടോന എന്നിവർ സംസാരിച്ചു. ബാബു ഇല്ലത്ത് സ്വാഗതം പറഞ്ഞു.
