KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര യു.പി. സ്‌കൂളില്‍ ജൈവപച്ചക്കറികൃഷി ആരംഭിച്ചു

കൊയിലാണ്ടി: സീഡ് ക്‌ളബ്ബിന്റെയും സ്‌കൂള്‍ കാര്‍ഷിക ക്‌ളബ്ബിന്റെയും നേതൃത്വത്തില്‍ നമ്പ്രത്ത്കര യു.പി. സ്‌കൂളില്‍ ജൈവപച്ചക്കറികൃഷി ആരംഭിച്ചു. കീഴരിയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വിത്തുനടല്‍, ജലസേചനം, വളപ്രയോഗം എന്നിവ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം കുട്ടികള്‍തന്നെയാണ് ചെയ്യുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കുതന്നെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. മാതൃഭൂമി സീഡ് ക്‌ളബ്ബിന്റെയും കാര്‍ഷിക ക്‌ളബ്ബിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ വികസനപദ്ധതിയുടെ ഭാഗമായി ‘ഹരിതം’ എന്ന പേരില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഈ പച്ചക്കറികൃഷി. വ്യത്യസ്തയിനം വാഴകളുടെ കൃഷി, ഔഷധോദ്യാനം എന്നിവയും ഇതോടൊപ്പം ഉണ്ട്.

Share news