കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മീതെ തെങ്ങ് വീണു ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മീതെ തെങ്ങ് വീണു. ആർക്കും പരിക്കില്ല. കൊല്ലം റെയിൽവെ ഗേറ്റിന് തൊട്ടടുത്താണ് സംഭവം. ഇതോടെ അത് വഴി വന്ന ഒരു ഗുഡ്സ് ട്രെയിൻ ഉൾപ്പെടെ രണ്ട് ട്രെയിനുകളും അവിടെ നിർത്തിയിട്ടിരിക്കുകയാണ്. ശക്തമാഴ കാറ്റും മഴയും ഉള്ളസമയത്ത് ട്രെയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തെങ്ങ് പൊട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇലക്ട്രിക് ലൈനിന് മുകളിൽ പതിച്ച് തെങ്ങ് ഇപ്പോൾ ട്രാക്കിലേക്ക് തൂങ്ങി നിൽക്കുകയാണ്.

തിരുവനന്തപുരം കൂർല ലോകമാന്യതിലക് ട്രെയിനാണ് അപകടത്തിൽപെട്ടത്. ഇതോടെ വൻ അപകടമാണ് ഓഴിവായത്. ലൈനുകൾക്ക് കാര്യമായ തകരാറ് സംഭവിച്ചതായാണ് അറിയുന്നത്. കോഴിക്കോട് നിന്നുള്ള വിദഗ്ദർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

