KOYILANDY DIARY.COM

The Perfect News Portal

റേഷൻകാർഡ്: കരട് മുൻഗണന പട്ടിക പ്രസിദ്ധീകരിക്കണം

കൊയിലാണ്ടി> പുതിയറേഷൻകാർഡുകൾ തയ്യാറാക്കുന്നതിനായുളള കരട് മുൻഗണന പട്ടിക എല്ലാ റേഷൻ കടകളിലും പ്രസിദ്ധീകരിക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. തഹസിൽദാർ സജീവ് ദാമോദർ അദ്ധ്യക്ഷത വഹിച്ചു. കെ.ജീവാനന്ദൻ, വർക്കി രാമചന്ദ്രൻ, ആഡ്രൂസ്, എൻ.കെ ഭാസ്‌ക്കരൻ, മുഹമ്മദ് ലുക്മാൻ, ആർ.എസ് ബൈജു, കെ.ടി പ്രകാശൻ എന്നിവർ സംസാരിച്ചു.

Share news