വനംകൊളള സിപിഐയുടെ പങ്ക് അന്വേഷിക്കണം: പ്രഫുൽ കൃഷ്ണൻ
കൊയിലാണ്ടി: കേരളത്തിൽ വ്യാപകമായി നടന്ന വനംകൊള്ളയിൽ എൽ.ഡി.എഫ്. നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ട് ഇതിൻ്റെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെങ്കിൽ സ്വതന്ത്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.വനംകൊള്ളയ്ക്കെതിരെ ബി.ജെ.പി. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി പന്തലായനി വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ജയ് കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായനാരി വിനോദ്, എ.പി. രാമചന്ദ്രൻ, കെ.വി. സുരേഷ്, വി.കെ മുകുന്ദൻ, ഒ.മാധവൻ, കെ.പി.എൽ മനോജ്, അഭിൻ അശോക്, അമൽ ഷാജി, കെ.കെ. വൈശാഖ്, വി.കെ. സുധാകരൻ, പ്രീജിത്ത് എന്നിവർ സംസാരിച്ചു, സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. വിയ്യൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ,ഉണ്ണികൃഷ്ണൻ മുത്താമ്പി ഉൽഘാടനം ചെയ്തു.


